എഴുന്നേൽക്കാൻ പോലുമാകാതെ റോഡിലൂടെ ചോരലിപ്പിച്ച് ഇഴഞ്ഞുനീങ്ങുന്ന പുള്ളിപ്പുലി, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 1 ഫെബ്രുവരി 2020 (20:26 IST)
പുള്ളിപ്പുലിയെന്നു കേട്ടാൽ നമുക്ക് ഭയമാണ് അതിവേഗത്തിൽ പാഞ്ഞെത്തി ഇരയെ വേട്ടയാടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ നമ്മൾ കണ്ടിരിയ്ക്കും. എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ദൃശ്യം ആരെയും വേദനിപ്പിയ്ക്കുന്നതാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട പുള്ളിപ്പുലിയുടെ ദൃശ്യം ബൊളിവുഡ് താരമായ രൺദീപ് ഹൂഡയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിയ്ക്കുന്നത്.

എഴുന്നേൽക്കാൻ പോലുമാകാതെ രക്തമൊലിപ്പിച്ച് റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന പുള്ളിപ്പുലിയെ വീഡിയോയിൽ കാണാം. ട്രക്കിനടിയിൽപ്പെട്ട് ജീവൻ നഷ്ടടമായ കുട്ടിയാനയുടെ ചിത്രവും രൺദീപ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. വാഹനം ഓടിച്ചിരുന്നവർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന കുറിപ്പോടെയാണ് രൺദീപ് ദൃശ്യം പങ്കുവച്ചിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :