Last Modified ഞായര്‍, 23 ജൂണ്‍ 2019 (11:19 IST)
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പുതിയ വഴിത്തിരിവ്. സംഭവത്തിൽ കോടിയേരിയും ഭാര്യ വിനോദിനിയും ഇടപെട്ടിട്ടുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണനുമായും ഭാര്യ വിനോദിനി ബാലകൃഷ്ണനുമായും നേരത്തേ തന്നെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നാണ് പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിനോയ് ഉള്‍പ്പെട്ട വിഷയം കോടിയേരി ബാലകൃഷ്ണനുമായി പലതവണ കണ്ട് സംസാരിച്ചിരുന്നു എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇക്കാര്യം കോടിയേരിയുടെ കുടുംബവുമായും സംസാരിക്കുന്നുണ്ട് എന്നും യുവതി മൊഴി നല്‍കി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ പല തവണ കോടിയേരിയെ കണ്ടുവെന്നും എന്നാൽ, അപ്പോഴൊക്കെ ‘നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് യുവതി പറയുന്നു.
അതിനിടെ സംഭവം ഒതുക്കാന്‍ കോടിയേരിയുടെ ഭാര്യ ഇടപെട്ടിട്ടുണ്ട് എന്നും ഇവർ വെളിപ്പെടുത്തുന്നു. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയില്‍ എത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു എന്നാണ് യുവതിയും കുടുംബവും വെളിപ്പെടുത്തുന്നത്.