സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഫഹദ് സ്വഭാവനടൻ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (14:37 IST)
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടനായും. കനി കുസൃതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിനൽകിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി പുരസ്കാരം നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും (കുമ്പളങി നൈറ്റ്സ്) മികച്ച സ്വഭാവ നടിയായി സ്വാസിക വിജയനും (വാസന്തി) തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ നിവിന്‍ പോയും (മൂത്തോൻ), അന്ന ബെന്നും (ഹെലൻ) പ്രത്യേക ജൂറി പരാമര്‍ശത്തിന് അർഹരായി. വാസന്തിയാണ് മികച്ച ചിത്രം. ഈ ചിത്രത്തിന് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും. മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

പുരസ്‌കാരങ്ങള്‍


മികച്ച : വാസന്തി

മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര

മികച്ച സംവിധായകന്‍ : ലിജോ ജോസ് പെല്ലിശേരി

മികച്ച നടന്‍ : സുരാജ് വെഞ്ഞാറമൂട്

മികച്ച നടി : കനി കുസൃതി

മികച്ച സ്വഭാവ നടന്‍ : ഫഹദ് ഫാസില്‍

മികച്ച സ്വഭാവ നടി : സ്വാസിക

മികച്ച സംഗീത സംവിധായകന്‍ : സുശിന്‍ ശ്യാം

മികച്ച പിന്നണി ഗായകന്‍ : നജിം അര്‍ഷാദ്

മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണന്‍

മികച്ച ചിത്ര സംയോജകന്‍ : കിരണ്‍ ദാസ്

മികച്ച നടന്‍ പ്രത്യേക ജൂറി പരാമര്‍ശം : നിവിന്‍ പോളി

മികച്ച നടി പ്രത്യേക ജൂറി പരാമര്‍ശം : അന്ന ബെന്‍

മികച്ച ക്യാമറാമാന്‍ : പ്രതാപ് പി നായര്‍

മികച്ച നവാഗത സംവിധായകന്‍ : രതീഷ് ബാലകൃഷ്ണ പൊതുവാള്‍

മികച്ച ജനപ്രിയ ചിത്രം: കുമ്ബളങ്ങി നൈറ്റ്‌സ്

മികച്ച ചിത്രം പ്രത്യേക പരാമര്‍ശം ഹെലന്‍

മികച്ച കുട്ടികളുടെ ചിത്ര: നാനി

മികച്ച ചലച്ചിത്ര ഗ്രന്ഥം: ഡോ. പി കെ രാജശേഖരന്‍

മികച്ച ചലച്ചിത്ര ലേഖനം: ബിപിന്‍ ചന്ദ്രന്‍

മികച്ച കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍

പശ്ചാത്തല സംഗീതം- അജ്മല്‍ ഹസ്ബുള്ള




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :