എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്ന്; ദിലീപ് ജര്‍മ്മനിയിലേക്ക് പറക്കാം

കൊച്ചി, വ്യാഴം, 8 നവം‌ബര്‍ 2018 (16:51 IST)

 Actor Dileep case , Dileep case , Dileep , Actress abduction case , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , സിനിമ , പ്രോസിക്യൂഷൻ  , ജർമ്മനി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന്  ജർമ്മനിയിലേക്ക് പോകാം. വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏത് വിധ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. 

ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് വിട്ടുതരണവുമെന്ന ദിലീപിന്റെ ആവശ്യം എറണാകുളം പ്രിൽസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു.

കേരളത്തിലു വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും അതിനായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുന്നതിന് പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വ്യക്തമാക്കിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

അതേസമയം, ദിലീപിന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് കോടതിയെ അറിയിച്ചിരുന്നു. യാത്രയില്‍ ഒപ്പമുള്ളത് ആരൊക്കെ, താമസം എവിടെയാണ് എന്നീ കാര്യങ്ങള്‍ മറച്ചുവയ്‌ക്കപ്പെടുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

സിനിമ ചിത്രീകരണത്തിനെന്ന പേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ്. നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിവാദ പ്രസ്‌താവനയില്‍ നാണംകെട്ട് കോഹ്‌ലി; ആഞ്ഞടിച്ച് സിദ്ധാര്‍ഥ് - കുത്തിപ്പൊക്കലുമായി ആരാധകര്‍

വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ...

news

100ൽ 98 മാർക്ക് വാങ്ങിയ 96കാരി കാർത്തിയായിനിയമ്മക്ക് ഇനിയും പഠിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ സ്നേഹ സമ്മാനം ലാപ്ടോപ്

അക്ഷരലക്ഷം സാക്ഷരതാ മിഷൻ പരീക്ഷയിൽ 98 മർക്ക് നേടിയ കാർത്തിയായിനിയമ്മക്ക് ലാപ്ടോപ് ...

news

കരളില്‍ അണുബാധ; എംഐ ഷാനവാസിന്റെ നില അതീവഗുരുതരം

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ...

news

നവംബര്‍ 8, ഇന്ത്യന്‍ ജനത മരിച്ചാലും മറക്കാത്ത ദിനം!

ഇന്ത്യയിലെ ജനകോടികള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ് 2016 നവംബര്‍ എട്ട്. അന്ന് ...

Widgets Magazine