വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (09:42 IST)
ബംഗളുരു മയക്കുമരുന്ന് കേസിൽ അന്വേഷണം കന്നഡ ചലച്ചിത്ര രംഗത്തെ കൂടുതൽ പേരിലേയ്ക്ക് നീളുന്നു. രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ സെൺട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. രഗീണി ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവാനിരിയ്ക്കെയാണ് റെയ്ഡ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ശനിയാഴ്ചവരെ സമയം ചോദിച്ചിരുന്നെങ്കിലും സെൺട്രൽ ക്രൈം ബ്രാഞ്ച് ഇത് നിരസിച്ചിരുന്നു.
ചോദ്യംചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോട് ക്രംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇന്ദ്രജിത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ അന്വേഷനം നീങ്ങുന്നത്. രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിനെയും ക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്,
സിനിമ മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായാണ് സൂചന. സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണ് പിടിയിലായത് എന്നാണ് അഭ്യൂഹങ്ങൾ. അതേസമയം ലഹരി മാഫിയയുമായി തനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഞ്ജന ട്വീറ്റ് ചെയ്തു.
കന്നഡ സിനിമ മേഖലയിൽ 12 പേരെ കൂടി ചോദ്യം ചെയ്തേയ്ക്കും എന്നാണ് വിവരം