കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം; കൊലപ്പെടുത്തിയത് രണ്ടുപേർ ചേർന്ന്, കുഴിച്ചിട്ടത് ജീവനോടെ

കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം; കൊലപ്പെടുത്തിയത് രണ്ടുപേർ ചേർന്ന്, കുഴിച്ചിട്ടത് ജീവനോടെ

തൊടുപുഴ| Rijisha M.| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (10:47 IST)
കമ്പകക്കാനത്തെ കൂട്ടക്കൊല നടത്തിയത് രണ്ടു പേർ ചേർന്നെന്ന് സ്ഥിരീകരണം. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായതിൽനിന്നാണു വിവരം ലഭിച്ചത്. അതേസമയം, കേസിൽ മറ്റൊരു പ്രതികൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടുപേരെയാണു പൊലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണു പിടിയിലായത്. കൃഷ്ണന്റെ ശരീരത്തിലെ മുറിവുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചിലരെ പാതി ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. കൃഷ്‌ണന്‍ ആഭിചാരക്രീയകള്‍ ചെയ്യുകയും നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് പലരില്‍ നിന്നും പൂജയുടെ പേരില്‍ പണം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നു. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകൾക്കു പുറമേ കൃഷ്ണനു വിഗ്രഹക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :