അപർണ|
Last Modified ചൊവ്വ, 20 നവംബര്‍ 2018 (15:52 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് പോകാൻ യുവതി എത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് പമ്പയിലും നിലയ്ക്കലും വൻ ജനക്കൂട്ടം. തനിക്ക് ചുറ്റിനും കൂടിയ ജനക്കൂട്ടം കണ്ട് വിജയവാഡ സ്വദേശിയായ നീലിമ അന്തംവിട്ടു. ഭർത്താവ് കിരൺകുമാർ കൂടെയില്ലായിരുന്നുവെങ്കിൽ നീലിമ ബോധംകെട്ട് വീഴുമായിരുന്നു, അത്രത്തോളം എത്തിയിരുന്നു കാര്യങ്ങൾ.
കിരൺകുമാറും ഭാര്യ നീലിമയും പ്രതിഷേധങ്ങളുമായി എത്തിയ സംഘപരിവാർ ആളുകളെ കണ്ട് അന്തംവിട്ടു. തങ്ങൾ ശബരിമലയ്ക്കു പോകുവാൻ വന്നവരല്ലെന്ന് യുവതിയും ഭർത്താവും വ്യക്തമാക്കിയതോടെ പ്രതിഷേധം കെട്ടടങ്ങി. തങ്ങൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ വന്നതാണെന്നും
ശബരിമല ദർശനം ലക്ഷ്യമല്ലെന്നും ഇവർ പറഞ്ഞു.
കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന ചിലയാളുകളെയാണ് പമ്പയിലും എരിമേലിയിലും നിലയ്ക്കലുമൊക്കെ കാണാൻ ആകുന്നത്. മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം.