ഇത് വ്യാജനല്ല; ഒറിജിനൽ, ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

Last Modified ഞായര്‍, 4 ഓഗസ്റ്റ് 2019 (13:06 IST)
ചന്ദ്രയാൻ 2 പകർത്തിയത് എന്ന് മട്ടിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വ്യാജ ചിത്രങ്ങൾക്ക് ഒറിജിനലുകൾകൊണ്ട് മറുപടി നൽകി ഐഎസ്ആഒ, ഭൂമിയെ വലവക്കുന്നതിനിടെ ചന്ദ്രയാൻ2 പകർത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങളാണ് ഐ എസ് ആർ പങ്കുവച്ചിരിക്കുന്നത്.

ചന്ദ്രയൻ 2 പകർത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങൾ എന്ന തലക്കുറിപ്പോടെയാണ് ഐഎസ് ആർ ഒ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചന്ദ്രയാൻ 2വിലെ L14 ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്.നിലവിൽ ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപദത്തിലാണ്. ക്രമേണ ഭ്രമണപദം ഉയർത്തി രണ്ടാം ഘട്ടത്തിൽ ചന്ദ്രന്റെ ഭ്രമണപദത്തിലെത്തും സെപ്തംബറിലാന് വാഹനം ചന്ദ്രനിൽ ഇറങ്ങുക. ചന്ദ്രയാൻ 2 വിക്ഷേപിച്ച് ദിസസങ്ങൾക്കകം തന്നെ ചന്ദ്രയാൻ 2പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ എന്ന പേരിൽ വ്യാജ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :