Last Updated:
തിങ്കള്‍, 3 ജൂണ്‍ 2019 (20:15 IST)
അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരിൽ എന്തെല്ലാം ക്രൂരതകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്നത്. അത്തരം ഒരു ദുരാചാരം ഡെന്മാർക്കിലെ ഫറോ ദ്വീപിലെ കടൽ തീരത്തെ രക്ത രൂക്ഷിതമാക്കിയിരിക്കുകയാണ്. ആചാരത്തിന്റെ ഭാഗമായി 800ഓളം തിമിംഗലങ്ങളെയാണ് കൊന്നു തള്ളിയത്. ഓരോ വർഷവും ഡെൻമാർക്ക് സർക്കാരിന്റെ അനുവാദത്തോടെ തന്നെ ഈ ദുരാചാരം അരങ്ങേറുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്ഥുത.
ഉത്തര അറ്റ്‌ലാന്റിക്കിലാണ് ഫറോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഗിൻഡ് ട്രാപ്പ് എന്നറിയപ്പെടുന്ന ദുരാചാരത്തിന്റെ പേരിൽ 800ഓളം തിമിംഗലങ്ങളെയും കണക്കില്ലാത്തത്ര ഡോൾഫിനുകളെയുമാണ് കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. ആചാരം നടക്കുന്ന മനങ്ങളിൽ ഫറോ തീരം രക്തംകൊണ്ട് നിറയും. ഒരഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് ഈ ആചാരം. അറ്റ്ലാൻഡിക്കിൽ ഈ മേഖലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൈലറ്റ് തിംഗലങ്ങളാണ് ക്രൂരത ഇരയാകുന്നത്.
വേനൽക്കാലത്ത് പൈലറ്റ് തിംഗലങ്ങളും ഡോൾഫിനുകളും വടക്കൻ മേഖലയിലേക്ക് സഞ്ചരിക്കും. മെയെ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇത്, ഈ സമയം. തിമിംഗലങ്ങളെ ബോട്ടുകൾ ഉപയോഗിച്ച് തീരത്തേക്ക് എത്തിച്ച ശേഷം കൊളുത്തിട്ടു കുടുക്കി കഴുത്തറുക്കും. മെയ് 28ന് മാത്രം 140 തിംഗലങ്ങളെയാണ് ദ്വീപിൽ കൊന്നൊടുക്കിയത്. അറ്റ്‌ലാന്റിക്കിലെ പൈലറ്റ് തിമിംഗലങ്ങളിൽ ഒരു ശതമനത്തെ മാത്രമാണ് അചാരത്തിന്റെ ഭാഗമായി കൊല ചെയ്യുന്നത് എന്നതാണ് ദ്വീപുകാരുടെയും സർക്കാരിന്റെയും വിചിത്ര ന്യായീകരണം.