വിട്ടുമാറാതെ മഴ, കേരളത്തെ ഭീതിയിലാഴ്‌ത്തി ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ഇതുവരെ 16 മരണം

വിട്ടുമാറാതെ മഴ, കേരളത്തെ ഭീതിയിലാഴ്‌ത്തി ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ഇതുവരെ 16 മരണം

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (10:13 IST)
സംസ്ഥാനത്ത് ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 16 പേർ മരിച്ചു. ഇപാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടി.

ഇടുക്കിയിലെ അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം പത്ത് മരണം. ഇടുക്കി ജില്ലയിലെ അടിമാലി- മൂന്നാര്‍ റൂട്ടിൽ പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ടാണ് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോവുകയായിരുന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വയനാട്ടിൽ ഒരു മരണം റിപ്പോർട്ട് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :