അപർണ|
Last Modified തിങ്കള്‍, 23 ജൂലൈ 2018 (09:35 IST)
എസ്.ഡി.പി.ഐക്കാരില്‍ നിന്നും വധഭീഷണി നേരിട്ട മിശ്രവിവാഹിതനായ ഹാരിസണ്‍ എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിലിട്ടു. വധഭീഷണി ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പാർട്ടി സംഘടനകളും സോഷ്യൽ മീഡിയയും ഇരുവർക്കും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇവർക്ക് നന്ദി അറിയിച്ചാണ് പുതിയ കുറിപ്പ്.
ഷഹാനയുടെ കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നുവെന്നും അവരോട് ചെയ്തത് ചതിയാണെന്ന് അറിയാമെന്നും
ഹാരിസൺ പറയുന്നു. നിങ്ങളുടെ മകളെ, എന്റെ ഭാര്യയെ ഞാൻ ഒരിടത്തും തലതാഴ്ത്തി നിർത്താൻ സമ്മതിക്കില്ല. തെറ്റുകൾ സമ്മതിച്ചു മാപ്പ് ചോദിക്കുന്നു.ജീവൻ ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേർത്ത് പിടിക്കും.’ - ഹാരിസൺ കുറിച്ചു.