നിങ്ങൾ കൊന്നതാണ്, സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്‘- ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യയെ തുടർന്ന് വൈറലാകുന്ന പോസ്റ്റ്

അപർണ| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (14:09 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. പൊലീസിനു മുന്നിൽ കീഴടങ്ങുമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ, അപ്രതീക്ഷിതമായ ആത്മഹത്യയിൽ തകർന്നിരിക്കുകയാണ് ഹരികുമാറിന്റെ കുടുംബം.

ഇപ്പോഴിതാ, ഹരികുമാറിനെ എല്ലാവരും ചേർന്ന് വിചാരണ ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുടുംബാംഗമായ ഗാഥ മാധവ് പറയുന്നു. മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാൾക്കെതിരെ ഉള്ള intelligence റിപ്പോർട്ടുകൾക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകൾ നിങ്ങൾക്കാർക്കെങ്കിലും ഹാജർ ആക്കാമോയെന്നും ഗാഥ വെല്ലുവിളിക്കുന്നുണ്ട്.

ഗാഥ മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിങ്ങൾ കൊന്നതാണ്.
കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.
മനപൂർവവം അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.
എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യൻ ആണെന്ന്, അയാൾക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങൾ ചിന്തിച്ചില്ല..
ഞാൻ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാൾക്കെതിരെ ഉള്ള intelligence റിപ്പോർട്ടുകൾക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകൾ നിങ്ങൾക്കാർക്കെങ്കിലും ഹാജർ ആക്കാമോ?
മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്.
നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, ഏരിഞ്ഞടങ്ങുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :