മോഹൻലാലിനെ വേണ്ടെന്ന് റിമയും ഗീതുവും!

‘മോഹൻലാലിനെ വേണ്ട’- ലിസ്റ്റിൽ റിമയും ഗീതുവും!

അപർണ| Last Modified തിങ്കള്‍, 23 ജൂലൈ 2018 (15:58 IST)
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹന്‍‌ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്
ചലച്ചിത്ര രംഗത്തെ 107പേർ ഒപ്പിട്ട നിവേദനം നല്‍കി.

നിവേദനത്തിൽ നടിമാരായ റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ് തുടങ്ങിയവരും ഒപ്പിട്ടിട്ടുണ്ട്. മോഹന്‍‌ലാലിനെ വിശിഷ്‌ടാതിഥിയായി പങ്കെടുപ്പിച്ചാല്‍ അവാർഡിന്റെ ശോഭ നഷ്‌ടമാകുമെന്നും ലളിതവും അന്തസ്സുറ്റതുമായ ചടങ്ങായിരിക്കണം നടക്കേണ്ടതെന്നും ഭീമഹർജിയില്‍ വ്യക്തമാക്കുന്നു.

ചടങ്ങിൽ മുഖ്യമന്ത്രിയെയും അവാർഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യം മാത്രമല്ല പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുന്നത് കൂടിയാണെന്നും നിവേദനത്തിൽ പറയുന്നു.

പ്രകാശ് രാജ്, എന്‍എസ് മാധവൻ, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, കെഇഎന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍, പ്രകാശ് ബാരെ, സജിതാ മഠത്തില്‍ തുടങ്ങിയവരാണു ഹർജിയിൽ ഒപ്പിട്ടിരിക്കുന്ന പ്രധാന വ്യക്തികള്‍.

സാംസ്കാരിക മന്ത്രി എകെ ബാലൻ നേരിട്ടാണ് മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ചതാണ് താരത്തിനെതിരായ
പ്രതിഷേധത്തിന് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ...

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!
ഏഴിലും പിന്നെ അതിലും താഴേയ്ക്കുമുള്ള ക്ലാസുകളിലേക്കും എഴുത്തുപരീക്ഷയ്ക്ക് മിനിമം ...

ഒരു ഫോണ്‍ കോളിനിടയില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ശബ്ദം ...

ഒരു ഫോണ്‍ കോളിനിടയില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി ...

ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ ...

ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ കേട്ട് ഞെട്ടി ഡോക്ടര്‍; കേസെടുത്ത് പോലീസ്
അമ്മായിയമ്മയെ കൊല്ലാന്‍ ഗുളിക തേടിയെന്ന ആരോപണത്തെ തുടര്‍ന്ന് ബംഗളൂരില്‍ യുവതി അന്വേഷണം ...

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ...

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍
പാര്‍ട്ടിക്കുള്ളില്‍ താന്‍ നേരിടുന്നത് കടുത്ത അവഗണനയെന്ന് ശശി തരൂര്‍ രാഹുല്‍ ...

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട ...

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായി
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രയ്ക്ക് ...