മഞ്ഞുപുതച്ച് മൂന്നാർ, താപനില പൂജ്യം ഡിഗ്രിയ്ക്ക് താഴെ: വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 13 ഫെബ്രുവരി 2021 (09:34 IST)
സംസ്ഥാനത്ത് തണുപ്പ് ശക്തമായതോടെ മുന്നാറിൽ മഞ്ഞുവീഴ്ച, ചെടികൾക്കും പുൽമേടുകൾക്കും മുകളിൽ മഞ്ഞു കണങ്ങൾ വീണ് മൂടിയ നിലയിലാണ് മൂന്നാറിന്റെ ഉയർന്ന പ്രദേശങ്ങൾ. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴ്ന്നതോടെയാണ് മഞ്ഞു വീഴ്ച ആരംഭിച്ചത്. വലിയ കനത്തിൽ മഞ്ഞു വീഴച്ച ഇല്ലെങ്കിലും ഇലകളും ചെടികളും പൂർണമായും മഞ്ഞുമൂടിയിട്ടുണ്ട്. വാർത്ത ഏജൻസിയായ എഎൻഐ മൂന്നാറിലെ മഞ്ഞുവീഴ്ചയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. മഞ്ഞു വീഴ് കാണാൻ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും നിരവധി പേർ മൂന്നാറിൽ എത്തുന്നുണ്ട് എന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :