വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 19 ഓഗസ്റ്റ് 2020 (12:29 IST)
ലക്നൗ: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യാത്രക്കാരെ ഉൾപ്പടെ ബസ്സ് പിടിച്ചെടുത്ത് ഫിനാൻസ് കമ്പനി. ആഗ്രയിൽ താന മാൽപ്പുരയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 34 യാത്രക്കാരുമായി സർവീസ് നടതത്തുകയായിരുന്ന ബസ് ഫിനാൻസ് കമ്പനി പിടിച്ചെടുക്കുകയും യാത്രക്കാരെ ഭീഷണീപ്പെടുത്തി വഴിയിൽ ഇറക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ പ്രതികൾക്കെതിരെ നടപടി സ്വീകരിയ്ക്കും എന്ന് പൊലീസ് വ്യക്തമാക്കി.
ഗുരുഗ്രാമിൽ നിന്നും മധ്യപ്രദേശിലേയ്ക്ക് യത്രക്കാരുമായി പുറപ്പെട്ട ബസ്സാണ് ഫിനാൻസ് കമ്പനി
പിടിച്ചെടുത്തത്. ബസ്സിന്റെ ഉടമ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഫിനാൻസ് കമ്പനി നിയോഗീച്ച ആളുകൾ ബസ് തടഞ്ഞു നിത്തി ഡ്രൈവറോടും കണ്ടക്ടറോടും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിയ്ക്കേണ്ടതുണ്ട് എന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും കമ്പനി നിയോഗിച്ചവർ ഇതിന് കൂട്ടാക്കിയില്ല. പിന്നീട് യാത്രക്കാരെ ഇവർ ജാൻസിയിൽ ഇറിക്കിവിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.