വിളിച്ചപ്പോൾ ഫൊൺ എടുത്തില്ല, പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നൽകി യുവതി, പുലിവാല് പിടിച്ചത് പൊലീസ്

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 16 ഒക്‌ടോബര്‍ 2019 (18:59 IST)
ഫോൺ കോൾ എടുക്കതെ പിണങ്ങി നടന്നതിന്റെ പേരിൽ പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നൽകി. യുവതി. തിരുവനന്തപുരത്തെ തമ്പാനൂരിലാണ് സംഭവം ഉണ്ടായത്. ഡിസംബറിൽ വിവാഹിതരാകാൻ തീരുമാനിച്ച യുവതിയുടെയും യുവാവിന്റെയും പിണക്കമാണ് പൊലീസിനെ പുലിവാല് പിടിപ്പിച്ചത്.


യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ പിന്നീട് വിശദമായി അന്വേഷിച്ചതോടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും പിണക്കമാണ് യുവതിയെ ഇത്തരം ഒരു പരാതി നൽകാൻ പ്രേരിപ്പിച്ചത് എന്നും വ്യക്തമായി. ചൊവ്വാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരതി നൽകിയത്.

ഉടൻ തന്നെ 31കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ തലേദിവസം യുവതിക്കൊപ്പം എടുത്ത സെൽഫി ഇയാൾ പൊലീസിനെ കാണിച്ചതോടെയാണ് പൊലീസിന് സംശയം ആരംഭിച്ചത്. പരാതി നൽകുന്നതിന് ഒരു ദിവസം മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ വിവാഹം കഴിക്കാൻ തയ്യാറല്ല എന്ന് യുവാവ് പറഞ്ഞു. യുവാവ് ഒരു ദിവസം മുഴുവനും ഫോൺ എടുക്കാതെ വന്നതോടെ യുവതി പൊലീസിൽ പീഡന പരതി നൽകുകയായിരുന്നു.

ഇരുവരുടെയും പിണക്കത്തെ കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. പെട്ടന്നുള്ള ദേഷ്യത്തിന്റെ പേരിലാണ് യുവതി പരാതി നൽകിയത് എന്നും പിന്നീട് യുവതിക്ക് അതില് കുറ്റബോധം ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :