കർഷകർ വളഞ്ഞു; ട്രാക്‌ടറിൽനിന്നും ഇറങ്ങി ഓടി ദീപ് സിദ്ദു, വീഡിയോ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 28 ജനുവരി 2021 (10:55 IST)
കർഷകരുടെ ട്രാക്ട്ർ റാലി അട്ടിറിച്ച് ആക്രമണത്തിന് പ്രകോപിച്ചു എന്ന ആരോപണം നേരിടുന്ന ദീപ് സിദ്ദുവിനെ കർഷകർ തടഞ്ഞുവയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്. ട്രാക്ടറിൽ എത്തിയ സിദ്ദുവിനെ കർഷകർ വളഞ്ഞ് ചോദ്യം ചെയ്യുന്നതും. തുടർന്ന് കർഷകരിൽനിന്നും രക്ഷപ്പെടാൻ സിദ്ദൂ ഓടുന്നതും വീഡിയോയിൽ കാണാം. കർഷകരുടെ പ്രക്ഷോപം തകർത്തത് എന്തിന് എന്നെല്ലാം കർഷകർ ചോദിയ്ക്കുന്നതും രോഷത്തോടെ സംസാരിയ്ക്കുന്നതും വീഡിയോയിൽനിന്നും വ്യക്തമാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ ദിപ് സിദ്ദുവും ഗുണ്ടാ നേതാവ് ലഖ സിദാനയും ഡൽഹിയിൽ എത്തിയിരുന്നു എന്നും ആക്രമണത്തിന് സിദ്ദു ആഹ്വാനം ചെയ്തിരുന്നു എന്നും കർഷക നേതാക്കൾ ആരോപിയ്ക്കുന്നു. സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :