നീലിമ ലക്ഷ്മി മോഹൻ|
Last Updated:
ശനി, 11 ജനുവരി 2020 (16:11 IST)
നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ദൃശ്യം. ഇപ്പോഴിതാ, ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് പതിപ്പ് ഹിറ്റ് ചാര്‍ട്ടില് ഇടം പിടിച്ചിരിക്കുകയാണ് . ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 1000 കോടി കടന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്. ചൈനീസ് പതിപ്പ് വിജയം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് സംധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.
ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ കലക്ഷന്‍ ചാര്‍ട്ടില്‍ 1000 കോടി കടന്നതായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.