അപർണ|
Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (12:31 IST)
മുൻപെങ്ങുമില്ലാത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായത്. ഇപ്പോഴും ചിലയിടങ്ങളിൽ
മഴ തുടരുന്നു. 8000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കേരളത്തിലുണ്ടായത്. പ്രളയക്കെടുതിയിൽ കരകയറാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ ഏവരും ഉറ്റുനോക്കുന്ന കാര്യമാണ് ആരെല്ലാം, എന്തെല്ലാം ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുവെന്നത്.
അമ്മ സംഘടന ഇതിനായി നൽകിയത് 10 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷവും ദുൽഖർ സൽമാൻ 10 ലക്ഷവും നൽകി.
മമ്മൂട്ടി, മഞ്ജു വാര്യർ, ജയസൂര്യ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്ന താരരാജക്കന്മാർ 25 ലക്ഷത്തിൽ കുറവ് നൽകിയപ്പോൾ ഇവരെയെല്ലാം ഞെട്ടിച്ച് മുൻ ജനപ്രിയ നായകനായ ദിലീപ് നൽകിയത് 30 ലക്ഷമാണ്. സലിം ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.