മോഹം തോന്നി, ജീപ്പിന്റെ കരുത്തൻ എസ്‌യു‌വിയെ ആദ്യം ഇന്ത്യൻ മണ്ണിലിറക്കി ധോണി !

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (16:57 IST)
ക്യാപ്‌റ്റൻ കൂൾ ധോണിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം ഇന്ത്യക്കാർക്ക് മുഴുവൻ അറിയാവുന്നതാണ് വിന്റേജ് ബൈക്കുകളുടെയും സൂപ്പർ കാറുകളുടെയുമെല്ലാം വലിയ നിര തന്നെ ധോണി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ മണ്ണിൽ ജീപ്പിന്റെ ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിനെ ആദ്യം എത്തിച്ചിരിക്കുകയാണ് ധോണി.

ഇന്ത്യയിൽ ഈ വാഹനം വിൽപ്പനക്കില്ലാത്തതിനാൽ ഇറക്കുമതി ചെയ്താണ് വാഹന ധോണി സ്വന്തമാക്കിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ജീപ്പിന്റെ കരുത്തൻ എസ്‌യുവി ധോണി സ്വന്തമാക്കിയ പുറത്തുവിട്ടത്. 'നിങ്ങളുടെ കളിപ്പാട്ടം ഇവിടെ എത്തിയിരിക്കുന്നു' എന്നാണ് ധോണിയെ ടാഗ് ചെയ്തകൊണ്ട് വാഹനത്തിന്റെ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ സാക്ഷി കുറിച്ചത്.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിനെ ജീപ്പ് പുറത്തിറക്കിയത്. ജീപ്പ് നിരയിലെ തന്നെ ഏറ്റവും കരുത്തനായ വാഹനമാണ് ഇത്. 707 ബിഎച്ച്‌പി കരുത്തും 875 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 6.2 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എച്ച്ഇഎംഐ എൻജിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. വെറും 3.62 സെക്കൻഡിനുള്ളിൽ വാഹനം 100 കിലോമീറ്റർ വേഗത കൈവരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :