സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (14:43 IST)
മേഘാലയിലെ ചുഴലികാറ്റില്‍ തകര്‍ന്നത് ആയിരത്തിലധികം വീടുകള്‍. വ്യാഴാഴ്ച മേഘാലയിലെ റിബോയി ജില്ലയിലാണ് ചുഴലിക്കാറ്റുണ്ടായത്. ബോയിറിംബോങ് ബ്ലോക്കിലെ 612 വീടുകളും ടൈര്‍സോ പ്രദേശത്തെ 400ഓളം വീടുകളുമാണ് തകര്‍ന്നത്. അതേസമയം ദുരന്തത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പലയിടത്തും വൈദ്യുതിയും തടസപ്പെട്ടിട്ടുണ്ട്. അടുത്തനാലുദിവസം അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.