വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 23 ഓഗസ്റ്റ് 2020 (12:46 IST)
അവസാന ഘട്ട പരീക്ഷണം പുരോഗമിയ്ക്കുന്ന കൊവി ഷീൽഡ് വാക്സിന് ഒരാൾ സ്വീകരിയ്ക്കേണ്ടിവരിക രണ്ട് ഡോസ്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം 29 ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടിവരിക. രണ്ടു ഡോസുകൾക്കുമായി 500 രൂപയായിരിയ്ക്കും ചിലവ് വരിക. ഒരു ഡോസിന് 250 രൂപയായിരിയ്ക്കും വില. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാമത്തെ ഡോസ് സ്വീകരിയ്ക്കുന്നതോടെ കൊവിഡിനെതിരായ പ്രതിരോധശേഷി ശരീരത്തിൽ ജീവിതകാലം മുഴുവൻ തുടരും എന്നും അദ്ദേഹം പറഞ്ഞു. വാക്സിനിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ പുരോഗമിയ്ക്കുകയാണ്. പരീക്ഷണം വിജയകരമായാൽ വാക്സീൻ ഈ വർഷം ഡിസംബറോടെ തന്നെ വിപണിയിലെത്തിയേക്കും.