തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2019 (14:39 IST)
റോഡിന്റെ സൈഡിലായി ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയതിന് തിരൂരങ്ങാടി നഗരസഭ ഏഴാം വാർഡ് കൗൺസിലർക്ക് നേരെ മര്‍ദ്ദനം. കൗൺസിലറായ മൊയ്ദീൻ എന്ന ഇമ്പിച്ചിക്കാണ് മർദ്ദനമേറ്റത്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്നലെയായിരുന്നു സംഭവം.
ഇതുവഴി വന്ന ഇമ്പിച്ചി തന്റെ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉണക്കാനിട്ട ഉള്ളിക്ക് പുറത്ത് കയറി. ഇതോടുകൂടി കടക്കാരനും മറ്റു രണ്ടുപേരും വന്ന് അസഭ്യം പറഞ്ഞ് തന്നെ മര്ദ്ദിക്കുകയായിരുന്ന് കൗൺസിലർ പറയുന്നു.
പ്രദേശത്തെ പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡിന്റെ സൈഡില്‍ നടപ്പാതയിലായി ഉള്ളി ഉണക്കാനിട്ടിരുന്നത്. വിഷയം സംഘാര്ഷത്തിലേക്ക് മാറിയതോടെ പോലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. അതേസമയം മര്‍ദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലര്‍ നല്കിയ പരാതിയില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.