ബാലഭാസ്കറിന്റെ മരണം: സ്റ്റീഫൻ ദേവസ്സിയെ സിബിഐ ചോദ്യംചെയ്യും

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:06 IST)
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ദേവസ്സിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാവാൻ സ്റ്റീഫൻ ദേവസ്സിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീലെത്താനാണ് ആവശ്യപ്പെട്ടത്. ക്വാറന്റിനിലായതിനാൽ ഹാജരാവാൻ സ്റ്റീഫൻ ദേവസ്സി സാവകാശം തേടിയിട്ടുണ്ട്.

ഏറ്റവും അടുത്ത ദിവസം ഹാജരാകാനാണ് സിബിഐയുടെ നിർദേശം. അടുത്ത ആഴ്ച സ്റ്റീഫൻ സിബിഐയ്ക്ക് മുന്നിൽ ഹാജരാകും എന്നാണ് വിവരം. അപകടശേഷം ആശുപത്രിയിൽ ചികിത്സയയിലിരിയ്ക്കെ സ്റ്റിഫൻ ദേവസ്സി ബാലഭസ്കറിനെ കാണാൻ എത്തിയിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങളെ കുറിച്ച് സി‌ബിഐ ചോദിച്ചറിയും. സ്റ്റീഫൻ ദേവസ്സിയ്ക്കെതിരെ ബാലഭാസ്കറിന്റെ ബന്ധുകളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും വ്യക്തത വരുത്തും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചു വിവരങ്ങൾ ആരാഞ്ഞേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. \



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :