ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം മാത്രം ധരിച്ച് വേദിയിലെത്തും, കാമിലയുടെ പ്രഖ്യാപനം കേട്ട് ഞെട്ടി ആരാധകർ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ജനുവരി 2020 (16:09 IST)
പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ പല തരത്തിൽ സന്തോഷം പങ്കുവക്കുന്നവരുണ്ട് എന്നാൽ ഗായിക കബെല്ലോയും കാമുകൻ ഷോൺ മെന്റസും നടത്തിയ പ്രഖ്യാപനമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഗ്രാമി അവാർഡ് ലഭിച്ചാൽ അടിവസ്ത്രം മാത്രം ധരിച്ച് വേദിയിലെത്തും എന്നാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.

'ഗ്രാമി അവാര്‍ഡ‌് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ ട്വന്റി വണ്‍ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രം മാത്രം ധരിച്ച് ഞങ്ങളെത്തും' 2017ല്‍ വണ്‍ പൈലറ്റ് ടീം ടെയ്‌ലര്‍ ജോസഫും ജോഷ് ഡണും അടിവസ്ത്രം ധരിച്ച് വേദിയിലെത്തിയതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കാമിലയുടെ പ്രഖ്യാപനം. എന്നാൽ താൻ തമാശ പറഞ്ഞതാണ് എന്ന് വ്യക്തമാക്കി പിന്നീട് കാമില തന്നെ രംഗത്തെത്തുകയായിരുന്നു. അങ്ങനെ ഒരു കാര്യം സംഭവിക്കണം എങ്കിൽ താൻ ഇപ്പോൾ തന്നെ വർക്ക് ഔട്ട് തുടങ്ങണം എന്നായിരുന്നു പിന്നീട് കാമില പ്രതികരിച്ചത്.


ബെസ്റ്റ് പോപ് ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. 2017ലാണ് കാമിലയുടെ ആദ്യ ആല്‍ബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ബാഡ് തിംഗ്സ്, ഹവാന, നെവര്‍ ബി ദ സേം, ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍,​
തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആല്‍ബങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :