വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 4 മെയ് 2020 (09:01 IST)
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലക്ഷക്കണക്കിന് ലിറ്റർ
ബിയർ ഒഴുക്കി കലയേണ്ടിവരുമെന്ന് കമ്പനികൾ. വടക്കൻ സംസ്ഥാനങ്ങളിൽ മാത്രം 700 കോടി രൂപയുടെ 12 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി കെട്ടിക്കിടക്കുകയാണ് എന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് വ്യക്തമാക്കി.
രാജ്യത്തെ 250ഓളം മൈക്രോ ബ്രൂവറികളാണ് വലിയ നഷ്ടം നേരിരിടുന്നത്. കുപ്പികളിലാക്കാത്ത ബിയർ അധികനാൾ സുക്ഷിക്കാനാകില്ല. ഇവ കേടുകൂടാതെ നിലനിർത്തണമെങ്കിൽ താപനില ക്രമീകരിക്കുന്നതിനായി പ്ലാന്റുകൾ പ്രാവർത്തിപ്പിയ്ക്കണം. പ്ലാന്റുകളിൽ വൈദ്യുതി ഉപയോഗിയ്ക്കാൻ സാധിയ്ക്കാത്തതിനാൽ ഇവ ഒഴുക്കി കളയേണ്ട അവസ്ഥയിലാണ്. 8 ലക്ഷം ലിറ്റർ സ്റ്റോക്കള്ള പ്ലാന്റുകൾ ഉൾപ്പടെ അടച്ചിട്ടിരിയ്ക്കുകയാണെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.