മമ്മൂട്ടിയും ഫഹദും ഒരുമിക്കുന്നു? - ഇതൊരു ഒന്നൊന്നര കോം‌പിനേഷൻ !

Last Modified ഞായര്‍, 30 ജൂണ്‍ 2019 (14:12 IST)
ആരാധകരെ ആവേശത്തിലാക്കി ബിലാലിന്റെ പുതിയ റിപ്പോർട്ട്. ജോൺ കുരിശിങ്കലായി മമ്മൂട്ടി തന്നെ രണ്ടാം വരവ് നടത്തുമ്പോൾ കൂട്ടിനുള്ളത് ഫഹദ് ഫാസിൽ. സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഫഹദുമായി സംവിധായകനും ഉണ്ണി ആറും നടത്തി കഴിഞ്ഞതായി സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ആയിട്ടില്ല.

ബിലാലിന്റെ തിരക്കഥയ്ക്ക് അന്തിമ രൂപമായെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക എന്നാണ് സൂചന. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.

ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ' എന്നാണ് സംവിധായകൻ അമൽ നീരദും പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :