വെബ്‌ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 5 ഡിസംബര്‍ 2019 (17:04 IST)
മൂർഖൻ പാമ്പുകളെ ഉപദ്രവിച്ചാൻ പക വിട്ടാൻ അവ പിറകെ വരും എന്ന് മുത്തശ്ശി കഥകളിൽ നമ്മൾ കേട്ടിട്ടുണ്ടാവും, അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ആളുകളെ ഭയപ്പെടുത്തുന്നത്. ബൈക്ക് യാത്രക്കിടയിൽ മൂർഖന്റെ വാലിലൂടെ അറിയാതെ ടയർ കയറിയിറങ്ങിയതിന് കുറച്ചൊന്നുമല്ല ഗുഡ്ഡു ചൌദരി എന്ന യുവാവ് ഭയന്നത്. ഉത്തർപ്രദേശിലെ ജലൻ ജില്ലയിലാണ് ഈ അപൂർവ സംഭവം അരങ്ങേറിയത്.
വാലിലൂടെ ബൈക്ക് കയറ്റിയിറക്കിയതിന്റെ പക വീട്ടാൻ രണ്ട് കിലോമീറ്ററോളമാണ് ബൈക്കിന് പിന്നാലെ പാമ്പ് അതിവേഗത്തിൽ ഇഴഞ്ഞെത്തിയത്. പാമ്പ് വിടാൻ ഉദ്ദേശമില്ല എന്ന് മനസിലായതോടെ ബൈക്ക് റോഡിൽ നിർത്തിയിട്ട് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും മടങ്ങിപ്പോകാൻ പാമ്പ് ഒരുക്കമായിരുന്നില്ല. റോഡിൽ ഉപേക്ഷിച്ച ബൈക്കിലേക്ക് പാഞ്ഞുകയറി ‘ബൈക്കെടുക്കാൻ നീ വരുമല്ലോ‘ എന്ന മട്ടിൽ പത്തി വിടർത്ത് ഇരിക്കാൻ തുടങ്ങി.
സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ ബൈക്കിന് ചുറ്റും കൂടി എങ്കിലും പാമ്പിന് ഇതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. അടുത്തേക്ക് ചെന്നവരെയെല്ലാം മൂർഖൻ ചീറ്റി ഭയപ്പെടുത്തി. ഇങ്ങനെ ഒരു മണിക്കൂറോളമാണ് മൂർഖൻ ബൈക്കിന് മുകളിൽ കയറി പത്തിവിടർത്തിയിരുന്നത്. ഒടുവിൽ നാട്ടുകാർ കല്ലെറിയാൻ തുടങ്ങിയതോടെയാണ് ബൈക്കിൽനിന്നും ഇറങ്ങി പാമ്പ് ഇഴഞ്ഞു നീങ്ങിയത്. സംഭവം പ്രദേശവാസികളിൽ വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്.