വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (09:04 IST)
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം വ്യാപിപ്പിയ്ക്കാൻ ഒരുങ്ങി ബിഹാർ പൊലീസ്. സുഷന്തിന്റെ മുൻ മാനേജർ ദിശയൂടെ മരണത്തെ കുറിച്ചും ബിഹാർ പൊലീസ് അന്വേഷിയ്ക്കും.
ദിശ മരിച്ച് ആറാം ദിവസമാണ് സുശാന്തിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു ഇതോടെയാണ് അന്വേഷണം വ്യാപിപ്പിയ്ക്കാൻ ബിഹാർ പൊലീസ് തീരുമാനിച്ചത്.
സുഷാന്തിന്റെ പണം കാമുകി റിയ ചക്രബർത്തി തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചു എന്നും കാട്ടി സുഷാന്തിന്റെ പിതാവാണ് റിയ ചകർബർത്തി ഉൾപ്പടെ ആറുപേർക്കെതിരെ പരാതി നൽകിയത്. സുഷാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് മുൻ കാമുകി അങ്കീത ലോഖണ്ടെ ഉൾപ്പടെയുള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സുഷാന്തിന്റെ അക്കൗണ്ടിൽനിന്നും കോടികൾ കാണാതായിട്ടുണ്ട് എന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റും റിയ ചക്രബർത്തിക്കെതിരെ കേസെടുത്തിട്ടുണ്ട്
കേസില്‍ അന്വേഷണം നടത്തുന്ന പട്‌ന സെന്‍ട്രല്‍ എസ് പി. വിനയ് തിവാരിയുടെ നേതൃത്വത്തിലുള്ള ബിഹാര്‍ പോലീസിന്റെ സംഘം മുംബൈയിൽ തുടരുകയാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം സുശാന്തിന്റെ വീട്ടിലെത്തി മരണരംഗങ്ങള്‍ പുനരാവിഷ്‌കരിച്ചിരുന്നു. എന്നാൽ കേസിൽ ബിഹാർ പൊലീസ് അന്വേഷണം നടത്തുന്നതിൽ മുംബൈ പൊലീസിന് കടുത്ത അതൃപ്തിയുണ്ട്.