അര്‍ജുന്‍ കേരളത്തിലെത്തി; കണ്ട ഭാവം കാണിക്കാതെ ക്രൈംബ്രാഞ്ച് - കാത്തിരിക്കുന്നത് ഫോറന്‍സിക് റിപ്പോര്‍ട്ടിനായി

  balabhaskar death , arjun , police , ബാലഭാസ്‌കര്‍ , അര്‍ജുന്‍ , ക്രൈംബ്രാഞ്ച്
തിരുവനന്തപുരം| Last Modified വ്യാഴം, 13 ജൂണ്‍ 2019 (13:49 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഒളിവില്‍ പോയ കാര്‍ ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തിലെത്തി. ഇയാളുടെ ബന്ധുക്കളാണ് ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചത്.

അര്‍ജുന്‍ കേരളത്തില്‍ എത്തിയെങ്കിലും ചോദ്യം ചെയ്യല്‍ ഇപ്പോള്‍ വേണ്ട എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഫോറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം മാത്രം ചോദ്യം ചെയ്‌താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അന്വേഷണത്തിനിടെ ഒളിവില്‍ പോയ അര്‍ജുന്‍ അസമില്‍ ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ 3 തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജുന്‍ സംശയനിഴലിലാകുന്നത്. നിരവധി കേസുകളിലെ പ്രതി കൂടിയാണ് അര്‍ജുന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :