ദിലീപ് മകളെ നായികയാക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി; ഊർമിള ഉണ്ണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്‌മി

ദിലീപ് മകളെ നായികയാക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി; ഊർമിള ഉണ്ണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്‌മി

Rijisha M.| Last Updated: വ്യാഴം, 5 ജൂലൈ 2018 (10:02 IST)
നടൻ ദിലീപിനെ താരസംഘടനനായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതും തുടർന്ന് നാല് നടിമാർ രാജിവെച്ചതുമെല്ലാം വൻ ചർച്ചയ്‌ക്ക് വഴിതെളിച്ചിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടത് ഊർമിള ഉണ്ണിയാണ്. താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രമുഖർ വരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ് ഊർമിള ഉണ്ണിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഘടനയില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്‌മി രംഗത്തെത്തിയത്. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞത് കൊണ്ടോ മാധ്യമങ്ങളുടെ മുന്നില്‍ അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചത് കൊണ്ടോ ദിലീപ് ഊര്‍മിള ഉണ്ണിയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

അമ്മയിലെ ജനറല്‍ ബോഡി യോഗത്തില്‍ ഊര്‍മ്മിള ഉണ്ണിയുടെ ചോദ്യത്തില്‍ ആണ് ഇപ്പോള്‍ നടക്കുന്ന എല്ലാ വിഷയങ്ങളുടെയും തുടക്കം. ആദ്യം എല്ലാവരും കരുതി ആരോ എയ്തുവിട്ട അമ്പ് മാത്രമാണ് ഊര്‍മ്മിള ഉണ്ണി എന്ന്. ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെ ഊര്‍മ്മിളയുടെ കൊഞ്ചിക്കുഴഞ്ഞുള്ള പ്രസ്താവനകള്‍ കേട്ടപ്പോൾ മനസ്സിലായി ആരും എയ്‌തുവിട്ടതല്ല, ഇവർ ഇങ്ങനെയാണെന്ന്.

മാധ്യമങ്ങള്‍ക്ക് മുമ്പിലെ ആ പ്രകടനം ഗംഭീരമായിരുന്നു. നവ രസങ്ങളും ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ശ്യംഗാരം. പെണ്ണിനെ ആക്രമിച്ച സംഭവത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഓണത്തെ കുറിച്ച് ചോദിച്ചൂടെ, സദ്യയെ കുറിച്ച് ചോദിച്ചൂടെ എന്ന് ചിരിച്ചു ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നു നിങ്ങള്‍ക്ക്. ജീവിതാനുഭവമാണ് ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കാനുളള കാരണം എന്ന് പറഞ്ഞു നിങ്ങൾ,. ജീവിതാനുഭവമുളള ഒരു പെണ്ണും ഇത്തരം വിഷയം ലാഘവത്തോടെ കാണില്ല. ലൈംഗിക ആക്രമണത്തെ ഇത്രയും ലാഘവത്തോടെ കാണാന്‍ എന്ത് ജീവിതാനുഭവമാണാവോ ഊര്‍മ്മിള അനുഭവിച്ചത്- ഭാഗ്യലക്ഷ്മി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :