“നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കും, അത് ആണായാലും പെണ്ണായാലും” - മീരാജാസ്മിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ദുരുപയോഗം ചെയ്യപ്പെട്ടതിനെപ്പറ്റി അരുണ്‍ ഗോപി

Last Modified ശനി, 27 ഏപ്രില്‍ 2019 (16:14 IST)
സംവിധായകന്‍ അരുണ്‍ ഗോപിയും നടി മീരാജാസ്മിനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം അരുണ്‍ ഗോപി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയുണ്ടായി എന്ന് അരുണ്‍ ഗോപി തന്നെ തെളിവുകള്‍ സഹിതം ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.

മീരാ ജാസ്മിന്‍ വിവാഹമോചിതയായെന്നും ഇനി അരുണ്‍ ഗോപിക്കൊപ്പം ജീവിക്കുമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ ചിത്രം ഉപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന്‍റെ തെളിവുകള്‍ ഉള്‍പ്പടെയാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇതാ:

നമസ്കാരം

എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത്?? എല്ലാര്‍ക്കും ജീവിക്കണം. ഇല്ലാകഥകളിള്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും. അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങള്‍ പറന്നുയരട്ടെ!! പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :