പൊലീസിലെ അടിമപ്പണി; ഉത്തരവില്ലാതെ ഉദ്യോഗസ്ഥരുടെ കൂടെ നിർത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ച് വിളിക്കാൻ നിയമനം

പൊലീസിലെ അടിമപ്പണി; ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം| Rijisha M.| Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (08:44 IST)
ഉത്തരവില്ലാതെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ കൂടെ നിർത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ച് വിളിക്കാൻ നിയമനം. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പ് തുടങ്ങി. ഞായറാഴ്‌ച ഉച്ചയോടെ കണക്കെടുപ്പിന്റെ റിപ്പോർട്ട് നൽകണമെന്ന് പറഞ്ഞിരുന്നെങ്കിലും ഞായറാഴ്‌ച രാത്രിയോടെയും കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം പോലീസ് ആസ്ഥാനത്തെ എ ഡി ജി പി എസ്. ആനന്ദകൃഷ്ണനാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മന്ത്രിമാർ, രാഷ്‌ട്രീയ നേതാക്കൾ, ജഡ്‌ജിമാർ തുടങ്ങിയവർക്കൊപ്പമുള്ള പൊലീസുകാരുടെയും കണക്കുകൾ ശേഖരിക്കുന്നുണ്ട്.

എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചത് ലോകമറിഞ്ഞതിനെത്തുടർന്നാണ് ഇത്തരത്തിലൊള്ളൊരു നടപടി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ശനിയാഴ്‌ച ബെഹ്റ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ഈ നിർദ്ദേശം നൽകിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :