‘ഇങ്ങനെ ആണെങ്കില്‍ എന്നെ ആരെങ്കിലും കൊന്നുകളയുമല്ലോ’; സംഘിയെന്ന വിളിക്ക് മറുപടിയുമായി അനുശ്രീ

‘ഇങ്ങനെ ആണെങ്കില്‍ എന്നെ ആരെങ്കിലും കൊന്നുകളയുമല്ലോ’; സംഘിയെന്ന വിളിക്ക് മറുപടിയുമായി അനുശ്രീ

anusree , Cinema , malayalm actre , facebook , അനുശ്രീ , ഈരാറ്റുപേട്ട , സംഘി , ക്രിസ്ത്യൻ
കൊച്ചി| jibin| Last Modified ചൊവ്വ, 3 ഏപ്രില്‍ 2018 (08:39 IST)
ഫേസ്‌ബുക്ക് ലൈവില്‍ ചലച്ചിത്ര താരം അനുശ്രീ നടത്തിയ പരാമര്‍ശം വൈറലാകുന്നു. ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിങ്ങിനു പോയ സമയത്ത് രണ്ട് ചെറുപ്പക്കാര്‍ ബൈക്കിലെത്തി സംഘിയെന്നു വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പ്രതികരണം.

അനുശ്രീയുടെ വാക്കുകള്‍:-

‘എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്.
അതിന്റെ ഭാഗമാകുമ്പോൾ ഞാൻ ഒരു പ്രവർത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വർഷവും അവിടെ പരിപാടി ഉണ്ടെങ്കിൽ പങ്കെടുക്കും. നാട്ടിൽ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടുമാത്രമാണ്.

വീടിനടുത്ത് പള്ളികൾ ഒന്നും ഇല്ല , എന്നാൽ ക്രിസ്മസിന് എന്റെ ക്രിസ്ത്യൻ ഫ്രണ്ട്സ് വരുമ്പോൾ മറ്റു ഫ്രണ്ട്സിന് സർപ്രൈസ് കൊടുക്കാൻ രാത്രിയിൽ പോകാറുണ്ട്. പാട്ടു പാടാൻ പോകാറുണ്ട്. നോമ്പിന് മുസ്‌ലിം ഫ്രണ്ട്സിന്റെ വീട്ടിൽ പോകുമ്പോൾ അവർ തരുന്ന പാനീയം കുടിക്കാറുണ്ട്. അതിന്റെ ഐതീഹ്യങ്ങളോ കാര്യങ്ങളോ നമുക്ക് അറിയില്ല. അതുകൊണ്ട് ആരും എന്നെ പ്രവർത്തകയെന്ന് വിളിക്കേണ്ട കാര്യമില്ല.

ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിങ്ങിനു പോയ സമയത്ത് ഫുഡ് വാങ്ങാൻ വേണ്ടി വണ്ടി നിർത്തി. സഹോദരൻ ഭക്ഷണം വാങ്ങുവാൻ പോയി. പള്ളിയുടെ സമീപത്തായിരുന്നു നിർത്തിയിട്ടിരുന്നത്.‌ കുറച്ച് പേർ എന്നെ തിരിച്ചറിഞ്ഞ് അനുശ്രീ, അനുശ്രീ എന്നു വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉടനെ അവിടെയുള്ള രണ്ട് പയ്യൻമാർ ബൈക്കിൽ വന്ന്, ‘അത് അവളാ സംഘിയാടാ’ എന്നൊക്കെ പറഞ്ഞ് വയലന്റ് ആയി.

ഭീകരവാദികളെ കാണുന്നത് പോലെയാണ് അവർ എന്നോട് പെരുമാറിയത്. ഞാൻ അപ്പോൾ ആലോചിച്ചു, ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയിൽ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നിൽ ചെന്നുപെട്ടാൽ എന്താകും സ്ഥിതി. എന്നെ ആരെങ്കിലും ഒക്കെ കൊന്നുകളയുമല്ലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്.

അങ്ങനെയൊന്നും ഒരിക്കലും എന്നെക്കുറിച്ച് വിചാരിക്കരുത്. ഞാൻ എന്തോ വലിയ തെറ്റുചെയ്തപോലെയാണ് അവർ എനിക്കെതിരെ വന്നത്. നിങ്ങളുടെ കൂടെയുള്ള ഒരാള് തന്നെയാണ് ഞാൻ.’–അനുശ്രീ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക ...

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു, കൂടിയത് 6രൂപ
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായ രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില ...

'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, കൂട്ടത്തല്ലിൽ ...

'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല'- വിദ്യാർഥികളുടെ കൊലവിളി
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ...

കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചില ജില്ലകളിൽ വരും മണിക്കൂറിൽ മഴ ...

ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ...

ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം
ഏതാനും ദിവസം മുന്‍പ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടിരുന്നു

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ...

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു
തലയ്ക്കു പരുക്കേറ്റതിനു പിന്നാലെ കുട്ടി ഛര്‍ദിക്കുകയും അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു