നടിക്ക് നീതി ലഭിക്കണം, രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷം: ദിലീപ് നിരപരാധിയോ, അപരാധിയോയെന്ന് കരുതുന്നില്ലെന്ന് അമ്മ

അപർണ| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (10:00 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിക്ക് നീതി ലഭിക്കണമെന്നും നടിക്കൊപ്പമാണ് അമ്മയെന്നും താരസംഘടനയുടെ വാക്താവ് നടൻ ജഗദീഷ്. കേസിൽ നടൻ ദിലീപ് നിരപരാധിയോ, അപരാധിയോ എന്ന് കരുതുന്നില്ലെന്നും അമ്മ.

കേസുമായി ബന്ധപ്പെട്ട് കോടതിവിധി പുറപ്പെടുവിക്കുന്നതിനു മുൻപ് ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവിൽ‌ മുൻതൂക്കവും. കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും ജഗദീഷ് അറിയിച്ചു.

സംഘടനയിൽനിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ജഗദീഷ് വിശദീകരിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :