Rijisha M.|
Last Modified ഞായര്‍, 29 ജൂലൈ 2018 (16:34 IST)
'അമ്മ'യുടെ പുതിയ സർക്കുലറാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണവുമായാണ് അമ്മയുടെ പുതിയ സര്‍ക്കുലർ. വാട്സാപിലൂടെയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
സംഘടനാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തരുത്. വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ തീര്‍ക്കണം. പുറത്ത് പറയുന്നത് സംഘടനയ്ക്ക് മോശമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നടിമാരുടെ രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തെ തുടർന്നാണ് നടിമാരായ രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജി വെച്ചത്. ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍വതിയും രേവതിയും പത്മപ്രിയയും
അമ്മ എക്സിക്യുട്ടീവിന് കത്ത് നല്‍കിയിരുന്നു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന സർക്കുലറിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി പറയുന്നുണ്ട്.