ദിലീപല്ല, രാജിക്ക് പിന്നിലെ ‘വില്ലൻ’ ഗണേഷ് കുമാർ? - നടി പറയുന്നു

വില്ലൻ ഗണേഷ് കുമാറോ?

അപർണ| Last Modified ബുധന്‍, 27 ജൂണ്‍ 2018 (14:26 IST)
താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് എന്നിവർ രാജി വെച്ചിരുന്നു. ഇവർക്കൊപ്പം ആക്രമിക്കപ്പെട്ട നടിയും രാജിവെച്ചിരുന്നു. എന്നാൽ, നടി രാജിവെയ്ക്കാൻ കാരണം ദിലീപ് അല്ലെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആക്രമിക്കപ്പെട്ട നടി അമ്മ സംഘടനയിൽ നിന്ന് രാജിവെക്കാൻ കാരണം ഗണേഷ് കുമാറെന്ന് ആരോപണം.
ഗണേഷ് കുമാറിനെപ്പോലുള്ള ആഭാസൻ ഇരിക്കുന്ന സംഘടനയിൽ തുടരാൻ താൽപര്യമില്ലെന്ന് നടി മലയാള സിനിമയിലെ ഒരു സൂപ്പർതാരത്തോട് പറഞ്ഞതായി റിപ്പോർട്ട്.

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി രാജിവെച്ചതെന്ന അഭ്യൂഹം വരുന്നതിനിടെയാണ് ഇങ്ങനെയൊരു വാർത്ത ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :