അമിത് ഷായുടെ പ്രസംഗം കേട്ട് ബിജെപി അണിക‌ള്‍ അന്തം‌വിട്ടു

പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി മോദി ഒന്നും ചെയ്യില്ല: പുലിവാല്‍ പിടിച്ച് അമിത് ഷായുടെ പ്രസംഗം

അപര്‍ണ| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (10:55 IST)
കര്‍ണാടക പിടിക്കാനുള്ള സകല അടവുകളും പയറ്റുകയാണ് ബിജെപി. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചരണത്തില്‍ അമളി പറ്റിയിരിക്കുകയാണ് അമിത് ഷായ്ക്ക്. അമിത ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ലാദ് ജോഷിക്ക് അക്കിടി പറ്റുകയായിരുന്നു. തെറ്റായ രീതിയിലായിരുന്നു ജോഷി പ്രസംഗം പരിഭാഷപ്പെടുത്തിയത്.

‘പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി നരേന്ദ്ര മോദി വേണ്ടതെല്ലാം ചെയ്യും’ എന്നായിരുന്നു പ്രസംഗത്തിനിടെ അമിത് ഷാ പറഞ്ഞത്. എന്നാല്‍, ‘പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി മോദി ഒന്നും ചെയ്യില്ല’ എന്നായിരുന്നു ജോഷി ഇതിനെ പരിഭാഷപ്പെടുത്തിയത്. പ്രസംഗം കേട്ടുകൊണ്ട് നിന്ന അണികള്‍ ഒന്ന് അമ്പരന്നു.

നേരത്തേ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെത്തിയപ്പോള്‍ ബിജെപി നേതാവ് യെദ്യൂരപ്പയെ അഴിമതിക്കാരനാക്കി അമിത് ഷാ പ്രസംഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ ബിജെപി നേതാവ് യെദ്യൂരപ്പയുടെ പേര് വച്ചായിരുന്നു ആക്ഷേപം. ഇത് അമിത് ഷായ്ക്ക് വലിയ രീതിയില്‍ വിമര്‍ശനം നേരിടാന്‍ ഇടയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :