വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്തി: യുട്യുബാർക്കെതിരെ 500 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (09:01 IST)
മുംബൈ: യ്യുട്യുബർക്കെതിരെ 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്ത ബോളിവുഡ് താരം അക്ഷയ് കുമാർ. നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെടുത്തി വ്യജ വാർത്ത പുറത്തുവിട്ട് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ബിഹാറിൽനിന്നുമുള്ള റാഷിദ് സിദ്ദിഖ് എന്ന യുട്യൂബർക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്. നിയമ സ്ഥാപനമായ ഐസി ലീഗൽ വഴിയാണ് റാഷിദ് സിദ്ദികിയ്ക്കും എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനുമെതിരെ താരം നോട്ടീസ് നൽകിയിയ്ക്കുന്നത്.

ധോണി ദ അൺടോൾഡ് സ്റ്റോറി പോലുള്ള ചിത്രങ്ങൾ സുശാന്തിന് ലഭിച്ചതിൽ നിരാശനായിരുന്നു എന്നും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും മുംബൈ പൊലീസുമായും താരം രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു എന്നുമുൾപ്പടെ ഇയാൾ യുട്യൂബ് ചാനലിലെ വീഡിയോയിലൂടെ ആരോപിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞ്, ആപകീർത്തിപ്പെടുത്ത വീഡിയോകൾ നീക്കണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :