ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്; ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി - ആന്ധ്ര പ്രദേശിന്റെ ചുമതല

ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്; ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി - ആന്ധ്ര പ്രദേശിന്റെ ചുമതല

 oommenchandy , AICC , Congress , Rahul gahndhi , ഉമ്മൻചാണ്ടി , കോൺഗ്രസ് , രാഹുൽ ഗാന്ധി , പിസി വിഷ്ണുനാഥ്
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 27 മെയ് 2018 (12:50 IST)
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്ങിനെ മാറ്റിയാണ് അദ്ദേഹത്തിനു സ്ഥാനം നൽകിയത്.

ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽനിന്ന് സിപി ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. ഇരുവരും ഉടൻ തന്നെ ചുമതലയേൽക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ

നിര്‍ദേശം.

ജനറൽ സെക്രട്ടറിയാകുന്നതോടെ ഉമ്മൻചാണ്ടി സ്വാഭാവികമായി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കും എത്തും. എന്നാൽ സ്ഥിരാംഗമല്ല എന്നാണ് പുറത്തുവരുന്ന സൂചന. നേരത്തെ കർണാടകയുടെ ചുമതല നൽകി കെസി വേണുഗോപാലിനെയും പിസി വിഷ്ണുനാഥിനെയും രാഹുൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തെ തുടർന്ന് ഉമ്മൻചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ നീക്കം ആരംഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :