മഹാരാജാസിലെ കൊലപാതകം; എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

മഹാരാജാസിലെ കൊലപാതകം; എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

എറണാകുളം| Rijisha M.| Last Updated: തിങ്കള്‍, 2 ജൂലൈ 2018 (08:27 IST)
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ തിങ്കളാഴ്‌ച പുലർച്ചെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു(20) ആണ് മരിച്ചത്.

സുഹൃത്തുക്കളായ അർജുൻ, വിനീത് എന്നിവർക്ക് പരിക്കേറ്റു. ഇതില്‍ അര്‍ജുന്റെ(19) നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.

അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. അര്‍ജുൻ‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് കാമ്പസ് ഫ്രണ്ടുണ്ട് പ്രവർത്തകർ അറസ്റ്റിലായി. കോളേജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അധ്യയന വർഷം തുടങ്ങുന്നതോടനുബന്ധിച്ച് പോസ്‌റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :