276 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യം വിറ്റുപോയത് 1.8 മില്യൺ ഡോളറിന്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 7 ജനുവരി 2020 (16:17 IST)
ട്യൂണ മത്സ്യവും ട്യൂണ മത്സ്യം കൊണ്ടുള്ള വിഭവങ്ങളും എപ്പോഴും വിപണിയിലെ താരമാണ്. ഇപ്പോഴിതാ പുതുവർഷത്തിലെ ആദ്യ ലേലത്തിൽ തന്നെ ട്യൂണ വിറ്റുപോയത് 1.8 മില്യൺ ഡോളറിനാണ്. 276 കിലോഗ്രാം ഭാരമുള്ള ട്യൂണ മത്സ്യമാണ് റെക്കോർഡ് വിലക്ക് വിറ്റുപോയത്. ട്യൂണ മത്സ്യത്തിന് ലേലത്തിലൂടെ ലഭിക്കുന ഏറ്റവും വലിയ രണ്ടാമത്തെ തുകയാണ് ഇത്.

ടോക്കിയോയിലെ പ്രശസ്തമായ സുശി ചെയിൻ റെസ്റ്റോറെന്റുകളുടെ ഉടമയായ കിയോഷി കിമൂറയാണ് ഇത്രയും വലിയ തുകയ്ക്ക് ട്യൂണ മത്സ്യത്തെ ലേലത്തിൽ പിടിച്ചത്. കഴിഞ്ഞ വർഷത്തിലെ ആദ്യ ലേലത്തിലും റെക്കോർഡ് തുകയ്ക്ക് കിമുറ തന്നെയാണ് വലിയ ട്യൂണ സ്വന്തമാക്കിയത്. 333.6 മില്യൻ യെൻ ആയിരുന്നു അന്നത്തെ ലേല തുക.

വില അൽപം കൂടുതലാണെങ്കിലും ഏറ്റവും നല്ല ട്യൂണ തന്നെ റെസ്റ്റൊറെന്റിൽ എത്തുന്നവർക്ക് വിളമ്പണം എന്നുള്ളതുകൊണ്ടാണ് വലിയ വില കൊടുത്ത് മീൻ വാങ്ങിയത് എന്ന് കിമൂറ പറയുന്നു. വടക്കൻ ജപ്പാനിലെ തീരപ്രദേശത്ത് നിന്നുമാണ് ഈ കൂറ്റൻ ട്യൂണ മത്സ്യത്തെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :