ക്ഷേത്രത്തിന് സമീപത്ത് കുഴിയെടുത്തു, കിട്ടിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള 505 സ്വർണ നാണയങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (12:33 IST)
തിരുച്ചിറപ്പള്ളി: തിരിച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി ശേഖരം കണ്ടെത്തി. തിരുച്ചിറപ്പള്ളി തിരുവാനാക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്തുനിന്നുമാണ് നിധി കണ്ടെത്തിയിരിക്കുന്നത്. ഒന്നേമുക്കാൽ കിലോയോളം ഭാരം വരുന്ന 505 സ്വർണ നാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ക്ഷേത്രത്തിന് സമീപത്തായി ഏഴടി താഴ്ചയിൽ കുഴിയെടുക്കുന്നതിനിടയിലാണ് പ്രത്യേക ആകൃതിയിലുള്ള പാത്രം കണ്ടെത്തിയത്. ഇതിനകത്താണ് സ്വർണ നാണയം ഉണ്ടായിരുന്നത്. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമാണ് പാത്രത്തിൽ ഉണ്ടായിരുന്നത്.

1000-1200 കാലഘത്തിലെ നാണയങ്ങളാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. അറബി എന്ന് തോന്നിക്കുന്ന അക്ഷരങ്ങൾ നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയ നാണയങ്ങൾ കൂടുതൽ പരിശോധനകൾക്കായി ക്ഷേത്രം അധികൃതർ പൊലീസിന് കൈമാറി. നിധി ഇപ്പോൾ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :