ഒറ്റ ഓട്ടോറിക്ഷയിൽ 24 പേർ, വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ !

Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (19:11 IST)
ഒരു ഓട്ടോറിക്ഷയിൽ 24 പേരെയൊക്കെ കയറ്റാൻ സാധിക്കുമോ എന്നാകും ചിന്തിക്കുന്നത്. വീഡിയോ കണ്ടാൽ ഈ സംശയം മാറും. 24 പേരെയും കുത്തിനിറച്ച് യാത്ര ചെയ്ത ഓട്ടോരിക്ഷയെ അലേർട്ടിസനാണ് പിടികൂടിയത്. തെലങ്കാനയിലെ ബോംഗിറിയിലാണ് സംഭവം ഉണ്ടായത്.


സ്ത്രീകളും കുട്ടികളുമായി 24 പേരാണ് ഒരു കുഞ്ഞ് ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്. ആഷിഷ് എന്നയാൾ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരെ എണ്ണുന്നത് വീഡിയോയിൽ കേൾക്കാം

അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്തതിന് ഓട്ടോ ഡ്രൈവർ 1000 രൂപ പിഴ നൽകേണ്ടി വന്നു, നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു ലോക റെക്കോർഡാണ് എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :