മാട്രിമോണിയല്‍ വഞ്ചിതരാകുന്നു

matrimonial
FILEFILE
രാജ്യത്തെ ഇന്‍റര്‍നെറ്റ് വളരുന്നതിനനുസരിച്ച് സൈബര്‍ കുറ്റ കൃത്യങ്ങളും പെരുകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പുതിയ തട്ടകം മാട്രൊമോണിയല്‍ സൈറ്റുകളാണ്. വിദേശ രാജ്യങ്ങളിലെ അഡ്രസ് നല്‍കി വഞ്ചനയ്‌ക്കിരയാക്കുന്ന സംഭവങ്ങള്‍ കൂടുന്നതോടെയാണ് മാട്രിമോണിയല്‍ തട്ടിപ്പുകള്‍ പുറത്തു വന്നത്.

മാട്രിമോണിയല്‍ സൈറ്റിലൂടെ വഞ്ചിച്ച ഒരു ലിയാഖത്ത് ചെന്നൈയില്‍ അടുത്ത കാലത്ത് അറസ്റ്റിലായതോടെയാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ സൂഷ്‌മ നിരീക്ഷണത്തിലായത്. ഓണ്‍ലൈന്‍ വിവാഹ പോര്‍ട്ടലുകളില്‍ അമേരിക്കന്‍ എഞ്ചിനീയറായി റജിസ്റ്റര്‍ ചെയ്‌‌ത് 50 ല്‍ അധികം പെണ്‍കുട്ടികളെയാണ് ഇയാള്‍ വഞ്ചിച്ചത്.

മാട്രിമോണിയല്‍ സൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിതിനാല്‍ സൈറ്റുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നു. റജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര് അഡ്രസ്സ് ഫോണ്‍ നമ്പറുകള്‍ കുടുംബ പശ്ചാത്തലം എന്നിവയെല്ലാം ഓണ്‍ ലൈന്‍ മാട്രിമോണല്‍ സൈറ്റുകള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. അനുയോജ്യരായവരെ കണ്ടെത്താന്‍ ഇന്ത്യ ഉടനീളം ഉപയോഗികുന്ന പ്രധാന മാര്‍ഗ്ഗം മാട്രിമോണിയല്‍ സൈറ്റുകളാണ്.

അടുത്ത കാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ ലൈന്‍ ബിസിനസ്സില്‍ ഒന്നാം സ്ഥാനം മാട്രിമോണല്‍ സൈറ്റുകള്‍ക്കായിരുന്നു. എന്നാല്‍ ക്രിമിനല്‍ മനസ്സുള്ള ആള്‍ക്കാര്‍ ഓണ്‍ലൈനില്‍ എത്തുന്നതോടെ സൈബര്‍ കുറ്റ കൃത്യങ്ങളിളുടെ നിഅരയില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളും രക്ഷപെടില്ല എന്ന ഘട്ടത്തിലായി. ഇപ്പോഴത്തെ പ്രധാന ഭീഷണിയായ സൈബര്‍ ക്രൈമുകള്‍ ആഴ്ചയിലും നാല് ശതമാനം വീതമാണ് വളര്‍ച്ചാ നിരക്ക് കാട്ടുന്നത്.

ന്യൂഡല്‍‌ഹി: | WEBDUNIA|
ക്രിമിനല്‍, സൈബര്‍ നിയമജ്ഞന്‍‌മാരുടെ അഭിപ്രായത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ച പെട്ടെന്നാണ്. 1993 ല്‍ വെറും 640 എണ്ണം മാത്രം ഉണ്ടായിരുന്നത് 2000 എത്തിയപ്പോള്‍ ഉയര്‍ന്നത് 2,82,000 കേസുകളാണ്. ഫോട്ടോകള്‍ ബന്ധപ്പെടാനുള്ള മറ്റു സംവിധാനങ്ങള്‍, വ്യക്തിപരാമായ വിവരങ്ങള്‍ എന്നിവയില്‍ എല്ലാം തന്നെ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൃത്യത ഉറപ്പു വരുത്തണമെന്ന് സിംപ്ലി മാരി ഡോട്ട് കോം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :