ഇ മെയിലുകള്‍ക്ക് നേരമില്ല

PROPRO
സമയനഷ്ടം ഒഴിവാക്കുന്നതിനാണ് സാധാരണഗതിയില്‍ കമ്പ്യൂട്ടറുകളും ഇന്‍റര്‍നെറ്റും ഇ മെയിലുമൊക്കെ. എന്നാല്‍ ഇത് പ്രതികൂലമായി ബാധിച്ചാലോ? ഇന്‍റര്‍നെറ്റ്, ഇ മെയില്‍ പോലെ ആധുനിക സൌകര്യങ്ങള്‍ ഓഫീസുകളിലെ ഉല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി ഒരു പഠനം വ്യക്തമാക്കുന്നു.

വളരെ വേഗത്തില്‍ കാര്യങ്ങള്‍ നടക്കുന്നതിന് ഇ മെയില്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ പലപ്പോഴും പ്രയോജനകരമായ ഫലത്തിനു പകരം എതിരായ ഫലമാണ് ഇത് ഉണ്ടാക്കുന്നതെന്ന് വന്നാലോ?. ഒരു പഠനത്തെ ഉദ്ധരിച്ച് ഇക്കാര്യം പറയുന്നത് ഇംഗ്ലീഷ് ദിനപ്പത്രമായ ടെലിഗ്രാഫാണ്. ഉദ്യോഗസ്ഥരുടെ ഓഫീസ് സമയം അപഹരിക്കുന്ന സിഗററ്റ്, കോഫീ എന്നീ സ്വഭാവങ്ങള്‍ക്കൊപ്പമാണ് പഠനം ഇമെയില്‍ ഹാബിറ്റിനെയും ടെലഫോണ്‍ മാനിയയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വന്‍ തുകകള്‍ തന്നെ ഉണ്ടാക്കേണ്ട സമയങ്ങളാണ് ഇ മെയിലുകളും ചാറ്റിംഗും തിന്നു തീര്‍ക്കുന്നതെന്നാണ് പഠനം പറയുന്നു. മെസേജുകള്‍, ജങ്ക് മെയിലുകള്‍, സ്പാം എന്നിങ്ങനെ ഒരു ശരാശരി ഉദ്യോഗസ്ഥന്‍ ദിവസത്തില്‍ 90 മുതല്‍ രണ്ട് മണിക്കൂറുകള്‍ വരെ ഇ മെയിലുകള്‍ക്കായി സമയം ചെലവാക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

അത്യാവശ്യ ഇ മെയിലുകളുടെ പ്രതികരണത്തിനായി മാത്രം ചിലവാക്കുന്ന ശരാശരി സമയം ഒരു ദിവസം 42 മിനിറ്റ് ആണെന്നും പറയുന്നു. വോയിസ് മെയിലിനായി ശരാശരി 27 മിനിറ്റും ഫോണ്‍ കോളുകള്‍ക്കായി ശരാശരി 12 മിനിറ്റും ഓഫീസര്‍മാര്‍ ചെലവഴിക്കുന്നുണ്ടത്രേ. 1468 ഓഫീസര്‍മാരിലായിരുന്നു സര്‍വേ നടത്തിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനൊന്നും ആധുനിക ലോകത്തിന്‍റെ ഇമെയില്‍ ശീലത്തെ മാറ്റാനോ നവീകരിക്കാനോ ആകുന്നില്ല. ഇ മെയിലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഇപ്പോള്‍ ലോകത്ത് ദിനം പ്രതി ഉടനീളം പ്രവഹിക്കുന്ന ഇ മെയിലുകളുടെ എണ്ണം 196 ബില്യണാണെന്നും അത് 2011 എത്തുന്നതോടെ ദിനം പ്രതി 374 ബില്യണായി ഉയരുമെന്നും പഠനം സൂചിപ്പിക്കുന്നു.

ലണ്ടന്‍:| WEBDUNIA|
ഇ മെയില്‍, ടെലഫോണ്‍ ഹാബിറ്റുകള്‍ സ്വന്തം ജോലികള്‍ ചെയ്യുന്നതില്‍ ഓസീസര്‍മാര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് മറ്റൊരു പഠനം കൂടി കണ്ടെത്തി. മറ്റൊരു ഗവേഷണ സ്ഥാപനമായ ടെലിവെസ്റ്റ് ബിസിനസ് അടുത്ത കാലത്തായി കണ്ടെത്തിയ സര്‍വേയിലാണ് എല്ലാ ബാഡ് ഹാബിറ്റുകളും പ്രയോജനപ്രദമായ സമയം നഷ്ടപ്പെടുത്തുന്ന കാര്യത്തില്‍ നീളുകയാണെന്ന് പറഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :