കബാലി ഇനർനെറ്റിൽ; സെൻസർ കോപ്പി ചോർന്നു

ചൊവ്വ, 19 ജൂലൈ 2016 (11:29 IST)

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം കബാലി റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ ചിത്രത്തിന്റെ സെൻസർ കോപ്പി ചോർന്നതായി റിപ്പോർട്ടുകൾ. ചില ടോറ‌ന്റ് വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റിലീസിന് മുൻപ് തന്നെ ചിത്രം ഓൺലൈനിൽ എത്തുമെന്ന് പല വെബ്സൈറ്റുകളും പരസ്യം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.
 
അടുത്തിടെ പല ചിത്രങ്ങളുടെയും സെൻസർ കോപ്പി ഓൺലൈനിൽ വ്യാപകമായിരുന്നു. ചിത്രം ഓൺലൈനിൽ എത്തുന്നതോടെ ലഭിക്കുന്ന കളക്ഷനിൽ കുറവ് ഉണ്ടാകും. കൂടുതൽ കോപ്പിക‌ൾ പ്രചരിക്കാതിരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. ഓൺലൈൻ വഴി ചിത്രം കൂടുതൽ പ്രചരിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
 
ചിത്രം ഓൺലൈനിൽ കാണരുതെന്ന് അണിയറ പ്രവർത്തകർ ആരാധകരോട് പറയുമെന്നും റിപ്പോർട്ടുക‌ൾ പറയുന്നു. എന്നാൽ ചിത്രം ഓൺലൈനിൽ എത്തിയെന്ന് കരുതി അത് കളക്ഷനിൽ ബാധിക്കില്ലെന്നും വിദഗ്ധർ പറയുന്നു. രജനീകാന്തിനെ പോലൊരു സുപ്പർസ്റ്റാറിന്റെ ചിത്രത്തിനെ സെൻസർ കോപ്പിയൊന്നും പ്രശ്നമല്ലെന്നാണ് ഇവർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

വിഷമിക്കേണ്ട, ഐഫോണില്‍ മാത്രമല്ല പ്രിസ്മ ആന്‍ഡ്രോയിഡിലും

നവമാധ്യമങ്ങളിലെ താരമായ പ്രിസ്മ ഇനി ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതല്ല. ...

news

153 ശതമാനത്തിന്റെ വളർച്ചയുമായി രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ ഓപ്പോ നാലാം സ്ഥാനത്ത്

വിപണിയിൽ ഒന്നാം സ്ഥാനത്ത് സാംസങ്ങും രണ്ടാമത് ആപ്പിളും മൂന്നാം സ്ഥാനത്ത് ഹ്യുവായും ...

news

ഫിംഗര്‍ പ്രിന്റ് സുരക്ഷയുമായി ഷവോമി റെഡ്മി നോട്ട് 4 എത്തുന്നു

ഫിംഗര്‍പ്രിന്റ് സുരക്ഷയുമായി ഷവോമിയുടെ രണ്ട് സ്മാര്‍ട് ഫോണുകള്‍ ജൂലൈയില്‍ ...

Widgets Magazine