100 ഡോളര്‍ ലാപ്ടോപ്പ് ഇന്ത്യയിലേക്ക്

WEBDUNIA|
ഒരു കുട്ടിക്ക് ഒരു ലാപ് ടോപ്പ് എന്ന ആശയം എം ഐ ടി പ്രൊഫസര്‍ നിക്കോളാസ് നെഗ്രോപൊണ്ടേയുടെ തലച്ചോറില്‍ നിന്നായിരുന്നു വിരിഞ്ഞത്. വിദ്യാഭ്യാസ പദ്ധതി കൂടുതല്‍ സൌകര്യപ്രദവും അനായാസാവുമാക്കുക എന്ന ലക്‍ഷ്യത്തില്‍ ദരിദ്ര രാജ്യങ്ങളെ മുന്‍ നിര്‍ത്തിയായിരുന്നു ‘ഒരു കുട്ടിക്ക് ഒരു ലാപ് ടോപ് (ഒ എല്‍ പി സി)’ പദ്ധതിയുടെ തുടക്കം.

100 ഡോളറുകള്‍ക്ക് ഒരു ലാപ് ടോപ്പ് എന്ന ആശയം വിവിധ രാജ്യങ്ങളിലെ ഗവണ്‍‌മെന്‍റുമായി ബന്ധപ്പെട്ട് നടപ്പില്‍ വരുത്തുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പല രാജ്യങ്ങളും മുഖം തിരിക്കുന്നതോടെ പദ്ധതിയുടെ ഭാഗമായെത്തുന്ന കമ്പ്യൂട്ടറുകള്‍ക്ക് 180 ഡോളര്‍ വില വന്നേക്കും.

ദരിദ്ര രാജ്യങ്ങളിലെ കുട്ടികളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമെന്ന ചിന്തയുടെ ഭാഗമായി ഉണ്ടായ പദ്ധതി ഏറെ താമസിയാതെ തന്നെ ഇന്ത്യന്‍ വീടുകള്‍ തേടിയെത്തും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുമായും ഒ എല്‍ പി സി ഫൌണ്ടേഷന്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഏറ്റവും അടുത്തു തന്നെ ഇന്ത്യയിലെ ഇലക്ട്രോണിക്‍സ് കടകളില്‍ ഈ പി സി എത്തുന്നത്.

ഇന്ത്യന്‍ സ്കൂളുകള്‍ തേറ്റിയെത്തുന്ന ഉപകരണത്തിന് 180 ഡോളര്‍ (7,160 രൂപ) ആയിരിക്കും വില. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ റായ്ഗര്‍ ജില്ലയിലെ ഒരു സ്കൂളുകളില്‍ ഈ പദ്ധതി റിലയന്‍സ് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരുന്നു. അവിടെ 60 എക്സ് ഓ ലാപ് ടോപ്പുകള്‍ എന്ന പേരിലായിരുന്നു ഇത് അവതരിപ്പിച്ചത്.

7.5 ഇഞ്ച് ടി എഫ് ടി സ്ക്രീന്‍, വീഡിയോ ക്യാമറ, മൈക്രോഫോണ്‍, ലോംഗ് റേഞ്ച് വി ഫി സിസ്റ്റം എന്നിവയുള്ള ഈ ലാപ് ടോപ്പുകള്‍ ലിനക്‍സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി പുറമേ ആവശ്യമില്ലാത്ത ഉപകരണം ഉപഭോക്താവിന്‍റെ ശാരീരിക ഊഷ്‌മാവില്‍ നിന്നു തന്നെ പ്രവര്‍ത്തനത്തിനാവശ്യമായ രണ്ട് വാട്ട് ശേഖരിക്കുന്നു.

ഒ എല്‍ പി സി പദ്ധതിയിലെ ഉപകരണങ്ങള്‍ വന്‍ തോതില്‍ തായ്‌വാനില്‍ ഉല്‍പ്പാദനം ആരംഭിച്ചിരിക്കുകയാണ്. ലാപ് ടോപ്പ് നിര്‍മ്മാണത്തില്‍ ലോകത്തെ പ്രമുഖരായ തായ്‌വാനിലെ ക്വാണ്ടാ കമ്പ്യൂട്ടറാണ് ഉപകരണം നിര്‍മ്മിക്കുന്നത്. 100 ഡോളറായിരുന്നു വിലയിടാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും കൂടുതല്‍ ആവശ്യക്കാര്‍ വരുന്നതനുസരിച്ചേ വില താഴ്ത്താനാകൂ എന്ന നിലപാടിലാണ് ഇപ്പോള്‍ 180 ഡോളറാക്കിയിരിക്കുന്നത്.

എ എം ഡി, ന്യൂസ് ഗ്രൂപ്പ്, ഗൂഗിള്‍, റേഡ് ഹാറ്റ്, ഏറ്റവും വലി ചി നിര്‍മ്മാതാക്കളായ ഇന്‍റല്‍, എന്നിവര്‍ ഈ വര്‍ഷം ആദ്യം ഓ എല്‍ പി സി പദ്ധതിയില്‍ അംഗങ്ങളായിരുന്നു. അതേ സമയം ഇന്‍റലിന്‍റേതായി ഇപ്പോള്‍ തന്നെ ക്ലാസ് മേറ്റ് പി സി എന്ന പേരില്‍ വില കുറഞ്ഞ ലാപ് ടോപ്പുകള്‍ നിലവിലുണ്ട്. എക്സ് ഓ ലാപ് ടോപ്പികള്‍ 1 മുതല്‍ 5 വരെയുള്ള കുട്ടികളെ ലക്‍ഷ്യമിട്ടാണ് ഇറക്കിയിരിക്കുന്നതെങ്കില്‍ ക്ലാസ്മേറ്റ് പി സി കള്‍ അതിനു മുകളിലുള്ള കുട്ടികള്‍ക്കായുള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :