സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍റെ ലൈക്കും ലോകത്തിന്‍റെ കമന്‍റും!

ചൊവ്വ, 5 ഫെബ്രുവരി 2013 (21:46 IST)

Widgets Magazine

പുതുതലമുറയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്തായിരിക്കും? ചാറ്റിംഗും ബ്രൌസിംഗും എന്ന ഉത്തരം വരാന്‍ അധിക സമയമെടുക്കില്ല. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നമ്മുടെ നിത്യജീവിതത്തില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനം അത്രയേറെ വലുതാണ്. ഓര്‍ക്കുട്ട് എന്ന കാരണവര്‍ നടത്തിയിരുന്ന ഏകാധിപത്യത്തെ തകര്‍ത്തുകൊണ്ടാണ് ഫേസ്ബുക്ക് എന്ന ചെറുപ്പക്കാരന്‍ നെറ്റില്‍ പുപ്പിലിയായത്, ഇതിനൊപ്പം ട്വിറ്റര്‍ എന്ന പയ്യന്‍സും കളം പിടിച്ചു.

രണ്ടുപേരും ചേട്ടനും അനിയനുമാണെന്നു പറഞ്ഞാലും തെറ്റില്ല. എല്ലാ വാര്‍ത്തയും ഏറ്റവും ആദ്യം അറിയിക്കുന്നുവെന്ന സവിശേഷത ഇരുവരെയും ലോകത്തിന് പ്രിയങ്കരന്മാരാക്കി. എന്നാല്‍ ഗൂഗിള്‍ പ്ലസ് എന്ന ചെത്ത് പയ്യനെ ഇറക്കി കൈവിട്ടുപോയ ഓര്‍ക്കുട്ട് പ്രതാപം വീണ്ടെടുക്കാന്‍ ഗൂഗിള്‍ ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ പിന്‍റെറെസ്റ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ സ്വാധീനവും. ഇവ രണ്ടും ഫോട്ടോ ഷെയറിംഗിനാണ് പ്രാ‍മുഖ്യം നല്‍കുന്നത്.

ഈ ചെറുലോകത്ത് ഇത്രയേറെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ കാര്യമുണ്ടോ എന്ന് നമുക്ക് സംശയം തോന്നാം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ച് ചില രസകരമായ വിവരങ്ങള്‍ ഇതാ:

ഫേസ്ബുക്ക് എന്ന പുപ്പുലി

PRO
1. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ചിത്രത്തിന് ലഭിച്ച ലൈക്കിന്റെ കണക്ക് കേട്ടാല്‍ ആരുമൊന്നും ഞെട്ടും - നാലു ദശലക്ഷം! (Source: The Huffington Post)

2. 25 ശതമാനം ഫേസ്ബുക്ക് യൂസര്‍മാരും സ്വകാര്യത സംരക്ഷിക്കുന്ന കാര്യം ശ്രദ്ധിക്കാറില്ല. (Source: AllTwitter)

3. ഒരു ശരാശരി ഫേസ്ബുക്ക് യൂസര്‍ക്ക് കുറഞ്ഞത് 130 സുഹൃത്തുക്കളുണ്ടാവും. (Source: AllTwitter)

4. പ്രതിമാസം 850 ദശലക്ഷം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. (Source: Jeff Bullas)

5. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 21 ശതമാനവും ഏഷ്യക്കാരാണ്. ഇത് ഏഷ്യയിലെ ജനസംഖ്യയുടെ നാലു ശതമാനത്തോളം വരും. (Source: Uberly)

6. പ്രതിദിനം 488 ദശലക്ഷം ആളുകള്‍ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. (Source: All Facebook)

7. ഫേസ്ബുക്കില്‍ ഏറ്റവുമധികം പോസ്റ്റ് ചെയ്യുന്നത് ബ്രസീല്‍ ജനതയാണ്. പ്രതിമാസം 800 പേജുകളായി 86 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് വാളിനെ സമ്പന്നമാക്കുന്നു. (Source: Socialbakers)

8. 23 ശതമാനം ഫേസ്ബുക്ക് യൂസര്‍മാരും ദിവസേന അഞ്ചോ അതിലധിമോ തവണ അക്കൌണ്ട് നോക്കുന്നവരാണ്. (Source: Socialnomics)

9. പത്തോ അതിലധികമോ ലൈക്കുകളുള്ള 42 ദശലക്ഷം പേജുകള്‍ക്ക് ഫേസ്ബുക്ക് ആതിഥ്യം ഒരുക്കുന്നു. (Source: Jeff Bullas)

10. പത്തുലക്ഷം വെബ്സൈറ്റുകള്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. (Source: Uberly)

11. 85 ശതമാനം സ്ത്രീ യൂസര്‍മാരും ഫേസ്ബുക്കില്‍ പൂവാലശല്യം അനുഭവിക്കുന്നവരാണ്. (Source: AllTwitter)

12. 2012ല്‍ ഇന്ത്യ, ബ്രസീല്‍, ജപ്പാ‍ന്‍, റഷ്യ, സൌത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ 41 ശതമാനം ഉപയോക്താക്കള്‍ വര്‍ധിച്ചു. (Source: DreamGrow)

13. ദിവസേന 250 ദശലക്ഷം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. (Source: Jeff Bullas)

14. 2012-ല്‍ 210,000 ഓളം പാട്ടുകള്‍ ഫേസ്ബുക് വഴി ആളുകള്‍ കേട്ടു. (Source: Gizmodo)

15. ലൈംഗികതയുമായി ബന്ധപ്പെട്ട ലിങ്കുകളാണ് 90 ശതമാനം യൂസര്‍മാരും ഷെയര്‍ ചെയ്യുന്നത്. (Source: AllTwitter)

16. കഴിഞ്ഞ വര്‍ഷം 17,000 കോടി സ്ഥലങ്ങളും സ്ഥാപനങ്ങളും ഫേസ്ബുക്കില്‍ അടയാളപ്പെടുത്തി. (Source: AllTwitter)

17. 82 ശതമാനം യൂസര്‍മാരും പ്രമുഖ ബ്രാന്‍ഡഡ് ഉല്‍‌പന്നങ്ങളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക് വഴിയാണ്. (Source: Business2Community)

18. മറ്റൊരു രസകരമായ കാര്യം, ഫേസ്ബുക്കിലെ സ്ത്രീ ആധിപത്യമാണ്. 57 ശതമാനം സ്ത്രീ യൂസര്‍മാരുള്ളപ്പോള്‍ പുരുഷ യൂസര്‍മാരുടെ സംഖ്യ 43 ശതമാ‍നം മാത്രമാണ്. (Source: Uberly)

19. ഫേസ്ബുക്കിന്റെ 12 ശതമാനം വരുമാനം സിംഗ ഗെയിമില്‍ നിന്നാണ് ലഭിക്കുന്നത്. (Source: Jeff Bullas)

20. 77 ശതമാനം B2C കമ്പനികളും 43 ശതമാനം B2B കമ്പനികളും ഉപയോക്താക്കളെ കണ്ടെത്തുന്നത് ഫേസ്ബുക്ക് വഴിയാണ്. (Source: Business2Community)

വിവരങ്ങള്‍ക്ക് കടപ്പാട് - എക്സ്ചേഞ്ച് ഫോര്‍ മീഡിയ

അടുത്ത പേജില്‍ - ട്വിറ്റര്‍ എന്ന ‘ചെറുകിളി’Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫേസ്ബുക്ക് ട്വിറ്റര് ഗൂഗിള് പ്ലസ് നെറ്റ്വര്ക്ക് സോഷ്യല് നെറ്റുവര്ക്ക്

Widgets Magazine
Widgets Magazine