എന്തിരന്‍ ലോകം നശിപ്പിക്കുമോ? യുദ്ധഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്!

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (18:21 IST)

Enthiran, Rajnikanth, Shankar, Robot, AI, Artificial Intelligence, എന്തിരന്‍, രജനികാന്ത്, ഷങ്കര്‍, റോബോട്ട്, എ ഐ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്

ഡോ. വസീഗരന്‍ സൃഷ്ടിച്ച റോബോട്ട് പിന്നീട് വലിയ ഭീഷണിയുയര്‍ത്തുന്ന അപകടകരമായ കണ്ടുപിടുത്തമായി മാറുന്ന കഥയാണ് ഷങ്കര്‍ - രജനികാന്ത് ടീമിന്‍റെ ‘എന്തിരന്‍’ പറഞ്ഞത്. ഇപ്പോള്‍ ആ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ അവസാനഘട്ട ചിത്രീകരണം നടക്കുകയാണ്.
 
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അത്തരം റോബോട്ടുകള്‍ ആയിരിക്കാം ഒരുപക്ഷേ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുകയും യുദ്ധം നിയന്ത്രിക്കുകയും ചെയ്യുകയെന്നാണ് സ്പേസ് എക്സ്, ടെസ്‌ല തലവന്‍ എലോണ്‍ മസ്ക് പറയുന്നത്. സകല രാഷ്ട്രങ്ങളും എഐ മൂലം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത്തരം പരീക്ഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് മസ്കിന്‍റെ അഭിപ്രായം.
 
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ മുന്നേറ്റം നടത്തുന്ന രാജ്യങ്ങള്‍ ഭാവിയില്‍ ലോകം ഭരിക്കുമെന്നാണ് ഈ മുന്നറിയിപ്പിന്‍റെ കാതല്‍. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് യുദ്ധം ആരംഭിച്ചാല്‍ അത് അങ്ങേയറ്റം അപകടകരമായ സാഹചര്യം സൃഷ്ടിക്കും.
 
ലോകത്തിന്‍റെ അവസാനത്തിന് അത് കാരണമായേക്കാമെന്നും മസ്ക് പറയുന്നു. ഉത്തരകൊറിയയുടെ ഭീഷണിയേക്കാള്‍ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് എഐ മുന്നേറ്റമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

സ്ഥിരമായി വാട്ട്സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നവരാണോ ? സൂക്ഷിച്ചോളൂ... എട്ടിന്റെ പണിയാണ് കിട്ടുക !

നമ്മള്‍ നടത്തുന്ന വാട്ട്സാപ്പ് ചാറ്റുകളെല്ലാം അതേപടി ഒരു കൂട്ടുകാരന്‍ പറയുന്നത് നമുക്ക് ...

news

സൂര്യഗ്രഹണത്തിനിടെ ആന്‍ഡ്രോയ്ഡ് ‘ഓറിയോ’ ഉദിച്ചു; മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉറപ്പ് !

ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിപ്പ് ‘ഓറിയോ’ എത്തി. ഇന്ത്യൻ സമയം രാത്രി ...

news

കാത്തിരിപ്പിന് വിരാമമിട്ട് ‘ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍’ വിപണിയിലേക്ക്

വിപണി കീഴടക്കാന്‍ ഓപ്പോ എഫ് 3 സ്മാര്‍ട്ട് ഫോണിന്റെ പുതിയ എഡിഷന്‍ അവതരിപ്പിച്ചു. ‘ഒപ്പോ ...

news

ഇതെല്ലാം ശ്രദ്ധിച്ചാണോ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ? അല്ലെങ്കില്‍ മുട്ടന്‍ പണികിട്ടും !

സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുകയെന്നത് ഏതൊരാളെയും ബുദ്ധിമുട്ടിക്കുന്ന ...

Widgets Magazine